2012, ജൂൺ 27, ബുധനാഴ്‌ച

നിലാ തിങ്കള്‍ ചിരി മായും



നിലാ തിങ്കള്‍ ചിരി മായും
നിശീധത്തിന്‍ നാലുകെട്ടില്‍
ഉഷസ്സേ ....നീ
കണ്ണീരിന്‍ പേരറിയാ കടലും നീന്തി വരൂ.. ( 2 )

ഇതള്‍ കെട്ട ദീപങ്ങള്‍ ഈറന്‍ കദനങ്ങള്‍
വിതുമ്പുന്ന നീര്‍ മണികള്‍.
വീണ പൂക്കള്‍ ഇനി നമ്മള്‍
വരുമോ പുതിയൊരു പുണ്യ നക്ഷത്രം.
(നിലാ തിങ്കള്‍....

ഒരു നുള്ള് രത്നവുമായി
തിര തല്ലും പ്രളയവുമായ്‌ ( 2 )
കടലെന്‍റെ മിഴികളില്‍
മുഖം നോക്കി വിളിക്കുന്നു
തേങ്ങുന്നു തളരുന്നു ജീവിതത്തിന്‍ സാഗരം
(നിലാ തിങ്കള്‍...

2012, മേയ് 4, വെള്ളിയാഴ്‌ച





Kaatrin mozhi.. oliya.. isaiya..
Poovin mozhi nirama manama..
Kadalin mozhi alayaa nuraya..
Kaadhal mozhi vizhiyaa idhazhla….
Iyarkaiyin mozhigal purindhuvidil,
Manidharin mozhigal thevai illai…
Idhaiyathin mozhigal purindhuvidil,
Manidharkku mozhiyae thevai illai…..[kaatrin mozhi]

Kaatru veesum podhu, disaigal kidaiyaadhu….
Kaadal pesum podhu mozhigal kidaiyaadhu….
Pesum vaarthai pola mounam puriyaadhu
Kangal pesum vaarthai kadavul ariyaadhu…
Ulavi thirium kaatrukku oruvam theeta mudiyaadhu…
Kaadhal pesum mozhi ellam sapdha kootil adangaadhu…

Iyarkaiyin mozhigal purindhuvidil,
Manidharin mozhigal thevai illai…
Idhaiyathin mozhigal purindhuvidil,
Manidharkku mozhiyae thevai illai…..[kaatrin mozhi]

Vaanam pesum pechu thuliyaai veliyaagum
Vaanavillin pechu niramai veliyaagum
Unmai oomai aanal kanneer mozhi aagum
Penmai oomai aanal naanam mozhi aagum…
Osai thoongum jaamathil uchi meengal mozhiyaagum 

Aaasai thoongum idhyathil asaivu kooda mozhi aagum

Iyarkaiyin mozhigal purindhuvidil,
Manidharin mozhigal thevai illai…
Idhaiyathin mozhigal purindhuvidil,
Manidharkku mozhiyae thevai illai…..[kaatrin mozhi]

2012, മേയ് 3, വ്യാഴാഴ്‌ച

മഞ്ഞുമഴ കാട്ടില്‍ കുഞ്ഞു മുളങ്കൂട്ടില്‍



മഞ്ഞുമഴ കാട്ടില്‍ കുഞ്ഞു  മുളങ്കൂട്ടില്‍ 
രണ്ടിളം പൈങ്കിളികള്‍  ഓ
മുത്തുമണി തൂവല്‍ കുളിരണിഞ്ഞു മെല്ലെ
അവരെന്നും പറന്നിറങ്ങും
ചെമ്മരിയാടുള്ള മലഞ്ചെരുവില്‍
നല്ല ചന്ദനം മണക്കുന്ന താഴ്വരയില്‍ 

അമ്മ മനമൊഴുകും ചെല്ല മനമുറങ്ങും
താലി പീലി താരാട്ടില്‍ ഓഹോ...
( മഞ്ഞുമഴ കാട്ടില്‍ 

കുഞ്ഞേച്ചി മനസൊന്നു നോവാതെ
കൂട്ടിനു നടന്നു കുഞ്ഞനിയന്‍ ( 2 )
ചിറകിന്‍റെ ചെറുനിഴലേകി
അനിയന് തുണയായി പെണ്‍കിളി
കുറുകുറു കുറുബായി കളിക്കുറുമ്പന്‍
അഴകിനുമഴകാം കിളികുറുമ്പി 
ഓഹോ ഹോ ..ഓഹോ ഹോ
( മഞ്ഞുമഴ കാട്ടില്‍
മാനത്തെ വാര്‍മുകില്‍ കുടയാക്കി
ഇളവെയില്‍ കമ്പിളി ഉടുപ്പുതുന്നി ( 2 ) 
അവരെന്നും ഉള്ളലിവോടെ
ഒരുമയില്‍ വളര്‍ന്നു സ്നേഹമായി
കുടുകുടെ ചിരിച്ചു വാര്‍തെന്നല്‍ 
ഏഴു നിറമണിഞ്ഞു മഴവില്ല്
ഓഹോ ഹോ ...ഓഹോ ഹോ
മഞ്ഞുമഴ കാട്ടില്‍
 

2012, മാർച്ച് 7, ബുധനാഴ്‌ച

സ്വരരാഗ ഗംഗാ പ്രവാഹമേ ....





പ്രവാഹമേ... ഗംഗാ പ്രവാഹമേ..

സ്വരരാഗ ഗംഗാ പ്രവാഹമേ
സ്വര്‍ഗിയ സായൂജ്യ സാരമേ
നിന്‍സ്നേഹ  ഭിക്ഷയ്ക്കായി നീറിനില്‍ക്കും
തുളസീ ദളമാണ് ഞാന്‍.
കൃഷ്ണ തുളസീ ദളമാണ് ഞാന്‍ ..
സ്വരരാഗ ഗംഗാ പ്രവാഹമേ.

നിന്നെയുമെന്നെയുമൊന്നിച്ചിണക്കി
നിരുപമനാഥത്തിന്‍  ലോലതന്ദു (2) 
നിന്‍ഹാസ  രശ്മിയില്‍  മാണിക്യമായ്മാറി 
ഞാനെന്ന നീഹാരബിന്ദു .....(2) 

സ്വരരാഗ ഗംഗാ പ്രവാഹമേ
സ്വര്‍ഗിയ സായൂജ്യ സാരമേ
നിന്‍സ്നേഹ ഭിക്ഷയ്ക്കായി നീറിനില്‍ക്കും
തുളസീ ദളമാണ് ഞാന്‍.

കൃഷ്ണ തുളസീ ദളമാണ് ഞാന്‍ ..

സ്വരരാഗ ഗംഗാ പ്രവാഹമേ.

ആത്മാവില്‍ നിന്‍രാഗസ്പന്ദനമില്ലെങ്ങില്‍  
ഈവിശ്വം ചേതനാശൂന്യമല്ലോ (2) 
എന്‍വഴിത്താരയില്‍  ദീപംകൊളുത്തുവാന്‍  
നീചൂടും കോടീരമില്ലേ .. (2)

സ്വരരാഗ ഗംഗാ പ്രവാഹമേ
സ്വര്‍ഗിയ സായൂജ്യ സാരമേ
നിന്‍സ്നേഹ ഭിക്ഷയ്ക്കായി നീറിനില്‍ക്കും
തുളസീ ദളമാണ് ഞാന്‍.
കൃഷ്ണ തുളസീ ദളമാണ് ഞാന്‍ ..
സ്വരരാഗ ഗംഗാ പ്രവാഹമേ
സ്വരരാഗ ഗംഗാ പ്രവാഹമേ. ..




മലയാളസംഗീതപ്രേമികള്‍ക്ക് എന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ മഞ്ഞള്‍പ്രസാദവും,ഇന്ദുപുഷ്പവും നല്‍കി .. 
സ്വരരാഗ ഗംഗാപ്രവാഹത്തിന്‍റെ ഒരുപിടി മധുരഗാനങ്ങള്‍ സമ്മാനിച്ച ബോംബെ രവി എന്ന അനുഗ്രഹീത സംഗീത സംവിധായകന് ഗ്രാമഫോണിലൂടെ ബാഷ്പാഞ്ജലി 

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

ആരോമലേ പൊന്‍ തൂവലെ



ആരോമലേ പൊന്‍ തൂവലെ
നീയെന്‍റെ ആത്മാവിന്‍ അന്തോളനം 
ഈ ജന്മമാം മണ്‍തോണിയില്‍ 
നാം പോകുമേകാന്ത തീര്‍ത്ഥാടനം
പോകാന്‍ തുടങ്ങുന്ന പകല്‍മൈനയും
നാദം വിതുമ്പുന്ന നിഴല്‍ വീണയും 
താന്ധരായ്‌ പാടുമീ വേളയില്‍


ആരോമലേ പൊന്‍ തൂവലെ
നീയെന്‍റെ ആത്മാവിന്‍ അന്തോളനം 


നെയെന്‍റെ നോവിന്‍റെ ഇടനാഴിയില്‍ 
ഇതളാടുന്ന തിരി നാളമായ്
മാറോടുചേര്‍ത്തെന്നും അണയാതെ 
നിന്‍ കാരുണ്യം കാത്തീടും ഞാന്‍ 
ആര്‍ദ്രമാ തലോടലില്‍ നിന്‍റെ
ഹൃദയം തഴുകും ഞാന്‍
ഇടനെഞ്ചില്‍ വീണുറങ്ങീടും


ആരോമലേ പൊന്‍ തൂവലെ
നീയെന്‍റെ ആത്മാവിന്‍ അന്തോളനം 


രാവിന്‍റെ മണിവാതിലടയുബോഴും
ദൂരെ പുലര്‍ക്കാലമണയുബോഴും
ഞാനെന്‍റെ ചിറകിന്റെ ചെറു പീലിയില്‍ 
നിന്‍റെ സ്വപ്നത്തിന്‍ ശ്രുതി ചേര്‍ത്തിടും 
എന്നുമെന്നും ഓര്‍മ്മതന്‍ 
നറുസ്വര്‍ണ നിലാവലയില്‍ 
കനിവാര്‍ന്നു നാമലിഞീടും 


ആരോമലേ പൊന്‍ തൂവലെ
നീയെന്‍റെ ആത്മാവിന്‍ അന്തോളനം 
ഈ ജന്മമാം മണ്‍തോണിയില്‍ 
നാം പോകുമേകാന്ത തീര്‍ത്ഥാടനം
പോകാന്‍ തുടങ്ങുന്ന പകല്‍മൈനയും
നാദം വിതുമ്പുന്ന നിഴല്‍ വീണയും 
താന്ധരായ്‌ പാടുമീ വേളയില്‍


ആരോമലേ പൊന്‍ തൂവലെ
നീയെന്‍റെ ആത്മാവിന്‍ അന്തോളനം 

നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാന്‍


നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാന്‍ 
ഞാന്‍ കാത്തിരുന്ന ദിനം (2)
പ്രണയം പറഞ്ഞിടാന്‍ വയ്യാതെ നിന്നെ ഞാന്‍ 
പ്രണയിക്കുമീ സുദിനം 
നിന്നെ പ്രണയിക്കുമീ സുദിനം 
നിന്നോടെനിക്കുള്ള പ്രണയം 
പ്രണയം .....പ്രണയം ......


അരികില്‍ വീണ്ടും വിടരാന്‍ നമ്മള്‍ 
ശലഭങ്ങളാകുന്ന സുദിനം (2)
പറയാനേറെ പറയാതെ മൌനം
അരികെ അണയും നിമിഷങ്ങള്‍ 
കള്ളനും കള്ളിയും കടമിഴിയാലൊരോ
കഥ പറയും സുദിനം കളമെഴുതും സുദിനം 
നിന്നോടെനിക്കുള്ള പ്രണയം 
പ്രണയം .....പ്രണയം ......


അഴകുള്ള കൌമാരം കനവിന്‍റെ താലത്തില്‍
നിറമേഴുമാടുന്ന സുദിനം (2)
കരളില്‍ നീളെ നുരപോലെ മോഹം 
വിടരും പടരും കുളിരോടെ 
വിങ്ങുമീ സന്ദ്യയയില്‍ പിരിയുവാനാവാതെ
വിരഹിതമായ്‌ മൌനം വിടപറയുന്ന ദിനം 


നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാന്‍ 
ഞാന്‍ കാത്തിരുന്ന ദിനം
പ്രണയം പറഞ്ഞിടാന്‍ വയ്യാതെ നിന്നെ ഞാന്‍ 
പ്രണയിക്കുമീ സുദിനം 
നിന്നെ പ്രണയിക്കുമീ സുദിനം 
നിന്നോടെനിക്കുള്ള പ്രണയം 
പ്രണയം .....പ്രണയം ......

2012, ജനുവരി 29, ഞായറാഴ്‌ച

മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍




മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍

തണുവായി പെയ്തിടും കനവായ് തോര്‍ന്നിടും.
വെണ്‍ശങ്കിലെ ലയഗാന്ധര്‍വമായി നീയെന്‍റെ സാരങ്കിയില്‍
ഇതളിടും നാണത്തിന്‍ തേന്‍തുള്ളിയായ്
കതിരിടും മോഹത്തിന്‍ പോന്നോളമായ്....
( മഴനീര്‍ തുള്ളികള്‍...

രാമേഖം പോല്‍ വിണ്‍താരം പോല്‍ 
നീയെന്തേ അകലെ നില്പൂ 
കാതരേ നിന്‍ ചുണ്ടിലെ സന്ധ്യയില്‍ അലിഞ്ഞിടാം
വിരിയും ചന്ദ്രലേഖയെന്തിനോ
കാത്തു നിന്നെന്നോര്‍ത്തു ഞാന്‍ ..
( മഴനീര്‍ തുള്ളികള്‍...

തൂമഞ്ഞിലെ വെയില്‍ നാളം പോല്‍ 
നിന്‍ കണ്ണില്‍ എന്‍ ചുംബനം
തൂവലായ് പൊഴിഞ്ഞോരീ ആര്‍ദ്രമാം നിലാക്കുളിര്‍
അണയും ഞാറ്റു വേലയെന്തിനോ
ഒരു മാത്ര കാത്തെന്നോര്‍ത്തു ഞാന്‍
( മഴനീര്‍ തുള്ളികള്‍...