2011 ജൂലൈ 13, ബുധനാഴ്‌ച

ഒരു മണ്‍ചിരാതുമായ്‌ സന്ധ്യയില്‍



ഒരു മണ്‍ചിരാതുമായ്‌ സന്ധ്യയില്‍ 
തിരിനാളമേന്തി  ഞാന്‍ നില്‍ക്കവേ ,
ഒരു കല്‍വിളക്കിന്‍റെ  ശോഭയില്‍ 
ഞാന്‍ കണ്ടു ആദ്യമായ് നിന്‍ മുഖം .
ഒരു രാഗമായ് നീ ഓര്‍മ്മയില്‍ 
മനസ്സിന്‍റെ തന്ത്രികള്‍ മീട്ടവേ ,
അറിയാതെ മോഹിച്ചു പോയി ഞാന്‍ .
( ഒരു മണ്‍ചിരാതുമായ്‌.......

ഓണ നിലാവത്ത് ഉറങ്ങാതിരിക്കുമ്പോള്‍ 
എന്മനം ആരെയോ തിരഞ്ഞിരുന്നു .
പുലരിയില്‍ ഞാന്‍ കാണും എന്‍മ്രുതുസ്വപ്നത്തില്‍ ( 2 )
എന്നും നിന്‍ മുഖം ആയിരുന്നു .
( ഒരു മണ്‍ചിരാതുമായ്‌.......

അലമൊഴുകുന്ന പുഴയുടെ ഓളങ്ങള്‍ 
കടലാസ് തോണികള്‍  തുഴയുമ്പോള്‍ 
നിളയുടെ വിരിമാറില്‍ കളി പറഞ്ഞിരിക്കുമ്പോള്‍ ( 2 )
കാര്യം പറഞ്ഞതെന്ന് ഓര്‍മയില്ലേ 
( ഒരു മണ്‍ചിരാതുമായ്‌.......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ