2011 സെപ്റ്റംബർ 7, ബുധനാഴ്‌ച

എന്‍ ഹൃദയപ്പൂതാലം നിറയെ ...




എന്‍ ഹൃദയപ്പൂതാലം നിറയെ 
നിറയെ മലര്‍ വാരി നിറച്ചു.
വരുമോ രാജാവേ ..
പൂക്കണി കാണനെന്‍  മുന്നില്‍ ( 2 ).

പൂക്കാലം പോയാലും താലം നിറയും 
എന്‍ കണ്ണും നിറയും ...
പൂക്കണിയായ് എന്‍ ദുഃഖം നിന്നെ തേടും 
നീ എങ്ങയാലും ...( 2 )
മിഴികള്‍ പൂട്ടാതെ ,പനിമതിയും അറിയാതെ ,
കാതോര്‍ക്കും എന്‍കുടില്‍ നിന്‍ കാലടിയൊച്ചയ്ക്കായി. 
എന്‍ ഹൃദയപ്പൂതാലം നിറയെ നിറയെ
മലര്‍ വാരി നിറച്ചു 
വരുമോ രാജാവേ
പൂക്കണി കാണനെന്‍ 
മുന്നില്‍. 

നിന്‍ മുരളീരവം ഒഴുകും സ്വരമാലിനിയില്‍ 
ആ കല്ലോലിനിയില്‍ ..
എന്‍ നെടുവീര്‍പ്പലിയുന്നു കല്‍തളയായി 
അലതന്‍ ഉറവായി ( 2 )
യമുനാ തീരത്തെ ദ്വാരക നീ മറന്നാലും 
രാധയ്ക്കാ വനമാലി ഇന്നും ദെവംതാന്‍ 

എന്‍ ഹൃദയപ്പൂതാലം നിറയെ നിറയെ
മലര്‍ വാരി നിറച്ചു 
വരുമോ രാജാവേ 
പൂക്കണി കാണനെന്‍ മുന്നില്‍( 2 )



1 അഭിപ്രായം:

  1. മനസ്സില്‍ ഒരായിരം ഓര്‍മ്മകള്‍ സമ്മാനിക്കാനായി
    ഒരോണക്കാലം കൂടി വരവായി ...
    പ്രിയ കൂട്ടുകാര്‍ക്കെല്ലാം ..
    എന്‍റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ ..!!

    മറുപടിഇല്ലാതാക്കൂ