2011 സെപ്റ്റംബർ 8, വ്യാഴാഴ്‌ച

സഫലമീ യാത്ര...



ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍
ആതിര വരും പോകും അല്ലേ സഖി (2).
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ ,
നീയെന്‍  അണിയത്തു  തന്നെ നില്‍ക്കൂ.
ഈ പഴം കൂടൊരു ചുമക്കടി ഇടറിവീഴാം.
വ്രണിതമാം കണ്‌ടത്തിലിന്നുനോവിത്തിരി കുറവുണ്ട്.

വളരെ നാള്‍ കൂടിഞാന്‍  നേരിയ നിലാവിന്‍റെ
പിന്നിലെ അനന്തതയില്‍ അലിയുന്നിരുള്‍ 
നീലിമയില്‍ ..എന്നോ പഴകിയോരോര്‍മകള്‍ മാതിരി 
നിന്നു വിറക്കുമീ ഏകാന്ത താരകളെ ,
ഇന്നോട്ടു കാണട്ടെ.   നീ ..തൊട്ടു നില്‍ക്കൂ .

ആതിര വരുന്നേരമൊരുമിച്ചു കൈകള്‍ കോര്‍ത്ത്‌ 
എതിരേല്‍ക്കണം നമുക്കിക്കുറി .(2)
വരും കൊല്ലമാരെന്തും എന്തെന്നും ആര്‍ക്കറിയാം .
( ആതിര വരുന്നേരമൊരുമിച്ചു...

എന്ത് .. നിന്‍ നിഴിയിന തുളുമ്പുന്നുവോ സഖി 
ചന്ദം നിറയ്ക്കുകീ.. ശിഷ്ടദിനങ്ങളില്‍ ....
മിഴിനീര്‍ ചവര്‍പ്പ്പെടാതീ - 
മധുപാത്രമടിയോളം മോന്തുക.
നേര്‍ത്ത നിലാവിന്‍റെ അടിയില്‍ തെളിയുന്നിരുള്‍ 
നോക്കുകിരുളിന്റെ അറകളിലെ ഓര്‍മ്മകളെടുക്കുക .
ഇവിടെ എന്തോര്‍മ്മകള്‍ എന്നോ...??

നെറുകയിലുരുട്ടെന്തി പാറാവ്‌ നില്‍ക്കുമീ -
തെരുവ് വിളക്കുകള്‍ക്കപ്പുറം....
ബാധിരമാം ബോധത്തിനപ്പുറം  ...
ഓര്‍മ്മകള്‍ ഒന്നുമില്ലെന്നോ ..ഒന്നുമില്ലെന്നോ ...??

പലനിറം കാച്ചിയ വളകള്‍ അണിഞ്ഞും അഴിച്ചും.
പല മുഖം കൊണ്ട് നാം തമ്മിലെതിരേറ്റും (2).
നൊന്തും പരസ്പരം നോവിച്ചും മൂപതിറ്റാണ്ടുകള്‍ 
നീണ്ടോരീ അറിയാത്ത വഴികളില്‍ -
എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചുവറ്റിച്ചു നാം...
ഇത്തിരി ശാന്തിതന്‍ ശര്‍ക്കരനുണയുവാന്‍ ..
ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം ഒക്കെയും 
വഴിയോര കാഴ്ചകളായി പിറകിലെക്കോടി മറഞ്ഞിരിക്കാം  
പാതിയിലേറെ കടന്നുവല്ലോ വഴി.
പാതിയിലേറെ കടന്നുവല്ലോ വഴി ..!

ഏതോ പുഴയുടെ കളകളത്തില്‍ 
ഏതോ മലമുടി പോക്കു വെയിലില്‍ 
ഏതോ നിശീതത്തിന്‍ തെക്കുപാട്ടില്‍ 
ഏതോ വിജനമാം വഴി വക്കില്‍ 
നിഴലുകള്‍ നീങ്ങുമൊരു താന്തമാം അന്തിയില്‍ 
പടവുകളാല്‍ കിഴക്കേറെ  ഉയര്‍ന്നു പോയ്‌ 
കടുനീല  വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍ ( 2 )
പുളയും  കുരുത്തോല തെളിയുന്ന പന്തങ്ങള്‍ 
ഇണയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍ 
എങ്ങാന്‍ ഒരൂഞ്ഞാല്‍ പാട്ടുണരുന്നുവോ സഖി.. 
എങ്ങാന്‍ ഒരൂഞ്ഞാല്‍ പാട്ടുണരുന്നുവോ 
ഒന്നുമില്ലെന്നോ .......ഒന്നുമില്ലെന്നോ..???

ഓര്‍മ്മകള്‍ തിളങ്ങാതെ , മധുരങ്ങള്‍ പാടാതെ
ആതിരകളിളകാതെ അറിയാതെ ...
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖി
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖി ..

ഏതാണ്ടൊരോര്‍മ വരുന്നുവോ ?
ഓര്‍ത്താലും ഓര്‍ക്കതിരുന്നാലും -
ആതിരയെത്തും കടന്ന്പോം ഈ വഴി.
നാമീ ജനലിലൂടെതിരേല്‍ക്കും. 
ഇപ്പഴയോരോര്‍മകള്‍ ഒഴിഞ്ഞ താലം 
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി -
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ..
മനമിടറാതെ .....

കാലമിനിയും ഉരുളും വിഷു വരും , 
വര്‍ഷം വരും തിരുവോണം വരും.
പിന്നെയോരോ തളിരിനും പൂവരും കായ് വരും.
അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം.

നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായി 
സവ്മ്യരായിഎതിരേല്‍ക്കാം...
വരിക സഖീ ..അരികത്തു ചേര്‍ന്ന് നില്‍ക്കൂ.
പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യം -
ഊന്നു വടികളായി നില്‍ക്കാം ...
ഹാ സഫലമീ  യാത്ര...ഹാ സഫലമീ  യാത്ര !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ