വരുവാനില്ലാരുമിന്നോരുനാളുമീ -
വഴിക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കുമല്ലോ.
ഇന്നും വെറുതെ മോഹിക്കുമല്ലോ .
പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങോരുനാളും
പൂക്കാമാക്കൊമ്പില്‍ ..
അതിനായി മാത്രമായി ഒരുനേരം
ഋതു മാറി മധുമാസമണയാറുണ്ടല്ലോ.
വരുവാനില്ലാരുമീ വിജനമാം എന്‍വഴിക്കറിയാം
അതെന്നാലുമെന്നും..
പടിവാതിലോളം ചെന്നകലത്താ വഴിയാകെ -
മിഴിപാകി നില്‍ക്കാറുണ്ടല്ലോ.
മിഴിപാകി നില്‍ക്കാറുണ്ടല്ലോ ...
പ്രിയമുല്ലോരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കാറുണ്ടല്ലോ .
വരുമെന്നുചൊല്ലി പിരിഞ്ഞുപോയെല്ലാരും
അറിയാം അതെന്നാലുമെന്നും.
പതിവായി ഞാനെന്‍റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ ..
പ്രിയമുരാരാരോ വരുമെന്നു ഞാനിന്നും
വെറുതെ മോഹിക്കുമല്ലോ ...
നിണയാത്തനേരത്തെന്‍ പടിവാതിലില്‍ ഒരു
പദവിന്യാസം കേട്ടപോലെ.
വരവായാലൊരുനാളും പിരിയാതെന്‍ മധുമാസം.
ഒരു മാത്ര കൊണ്ടുവന്നെന്നോ...
ഇന്ന് ഒരു മാത്ര കൊണ്ടുവന്നെന്നോ...
ഇന്ന് ഒരു മാത്ര കൊണ്ടുവന്നെന്നോ...
കൊതിയോടെ ഓടിചെന്നകലത്താ -
വഴിയിലെന്‍ ഇരുകകണ്ണും നീട്ടുന്നനേരം
വഴിയിലെന്‍ ഇരുകകണ്ണും നീട്ടുന്നനേരം
വഴിതെറ്റി വന്നാരോ പകുതിക്കുവെച്ചെന്‍റെ
വഴിയെ തരിച്ചു പോകുന്നു...
എന്‍റെ വഴിയെ... തരിച്ചു പോകുന്നു...
എന്‍റെ വഴിയെ... തരിച്ചു പോകുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ