2012 ഫെബ്രുവരി 13, തിങ്കളാഴ്‌ച

ആരോമലേ പൊന്‍ തൂവലെ



ആരോമലേ പൊന്‍ തൂവലെ
നീയെന്‍റെ ആത്മാവിന്‍ അന്തോളനം 
ഈ ജന്മമാം മണ്‍തോണിയില്‍ 
നാം പോകുമേകാന്ത തീര്‍ത്ഥാടനം
പോകാന്‍ തുടങ്ങുന്ന പകല്‍മൈനയും
നാദം വിതുമ്പുന്ന നിഴല്‍ വീണയും 
താന്ധരായ്‌ പാടുമീ വേളയില്‍


ആരോമലേ പൊന്‍ തൂവലെ
നീയെന്‍റെ ആത്മാവിന്‍ അന്തോളനം 


നെയെന്‍റെ നോവിന്‍റെ ഇടനാഴിയില്‍ 
ഇതളാടുന്ന തിരി നാളമായ്
മാറോടുചേര്‍ത്തെന്നും അണയാതെ 
നിന്‍ കാരുണ്യം കാത്തീടും ഞാന്‍ 
ആര്‍ദ്രമാ തലോടലില്‍ നിന്‍റെ
ഹൃദയം തഴുകും ഞാന്‍
ഇടനെഞ്ചില്‍ വീണുറങ്ങീടും


ആരോമലേ പൊന്‍ തൂവലെ
നീയെന്‍റെ ആത്മാവിന്‍ അന്തോളനം 


രാവിന്‍റെ മണിവാതിലടയുബോഴും
ദൂരെ പുലര്‍ക്കാലമണയുബോഴും
ഞാനെന്‍റെ ചിറകിന്റെ ചെറു പീലിയില്‍ 
നിന്‍റെ സ്വപ്നത്തിന്‍ ശ്രുതി ചേര്‍ത്തിടും 
എന്നുമെന്നും ഓര്‍മ്മതന്‍ 
നറുസ്വര്‍ണ നിലാവലയില്‍ 
കനിവാര്‍ന്നു നാമലിഞീടും 


ആരോമലേ പൊന്‍ തൂവലെ
നീയെന്‍റെ ആത്മാവിന്‍ അന്തോളനം 
ഈ ജന്മമാം മണ്‍തോണിയില്‍ 
നാം പോകുമേകാന്ത തീര്‍ത്ഥാടനം
പോകാന്‍ തുടങ്ങുന്ന പകല്‍മൈനയും
നാദം വിതുമ്പുന്ന നിഴല്‍ വീണയും 
താന്ധരായ്‌ പാടുമീ വേളയില്‍


ആരോമലേ പൊന്‍ തൂവലെ
നീയെന്‍റെ ആത്മാവിന്‍ അന്തോളനം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ