2012 ജൂൺ 27, ബുധനാഴ്‌ച

നിലാ തിങ്കള്‍ ചിരി മായും



നിലാ തിങ്കള്‍ ചിരി മായും
നിശീധത്തിന്‍ നാലുകെട്ടില്‍
ഉഷസ്സേ ....നീ
കണ്ണീരിന്‍ പേരറിയാ കടലും നീന്തി വരൂ.. ( 2 )

ഇതള്‍ കെട്ട ദീപങ്ങള്‍ ഈറന്‍ കദനങ്ങള്‍
വിതുമ്പുന്ന നീര്‍ മണികള്‍.
വീണ പൂക്കള്‍ ഇനി നമ്മള്‍
വരുമോ പുതിയൊരു പുണ്യ നക്ഷത്രം.
(നിലാ തിങ്കള്‍....

ഒരു നുള്ള് രത്നവുമായി
തിര തല്ലും പ്രളയവുമായ്‌ ( 2 )
കടലെന്‍റെ മിഴികളില്‍
മുഖം നോക്കി വിളിക്കുന്നു
തേങ്ങുന്നു തളരുന്നു ജീവിതത്തിന്‍ സാഗരം
(നിലാ തിങ്കള്‍...

1 അഭിപ്രായം: