2011 ജൂലൈ 12, ചൊവ്വാഴ്ച

സുര്യനായ് തഴുകി ഉറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം .



സുര്യനായ് തഴുകി ഉറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം 
ഞാനൊന്നുകരയുമ്പോള്‍ അറിയാതെ ഉരുകുമെന്നച്ചനെയാണെനിക്കിഷ്ടം 
( സുര്യനായ്....)

കല്ലെടുക്കും  കളിതുബിയെപോലെ ഒരുപാടു നോവുകള്‍ക്കിടയിലും
പുഞ്ചിരി ചിറകു വിടര്‍ത്തുമെന്നച്ചന്‍ ( 2 ) 
( സുര്യനായ്....)

ഇന്നുമെന്‍ പുസ്തക താളില്‍ മയങ്ങുന്ന നന്മതന്‍ പീലിയാണച്ചന്‍ ( 2 ) 
കടലാസു തോണിയെപോലെന്‍റെ ബാല്യത്തില്‍ ഒഴുകുന്നോര്‍മയാണച്ചന്‍
 ഉടലാര്‍ന്ന കാരുണ്യമച്ചന്‍ ..കൈവന്ന ഭാഗ്യമാണച്ചന്‍
( സുര്യനായ്....)

അറിയില്ലെനിക്കേതു വക്കിനാലച്ചനെ വാഴ്ത്തുമെന്നറിയില്ലയിന്നും( 2 ) 
എഴുതുമീ സ്നേഹാക്ഷരങ്ങള്‍ക്കുമപ്പുറം അനുപമ സങ്കല്‍പ്പമച്ചന്‍
അണയാത്ത ദീപമാണച്ചന്‍ ....കാണുന്ന ദെവമാണച്ചന്‍
( സുര്യനായ്....)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ