2011 ജൂലൈ 12, ചൊവ്വാഴ്ച

മൗനം നിറയെ പ്രണയം...


മൗനം നിറയെ പ്രണയം...
എന്‍ മൗനം ....എന്‍ പ്രണയം ( 2 )

വാക്കുകളില്ലാതെ നോക്കില്‍ മാത്രം ( 2 )
നിറയുന്ന മധുരമീ പ്രണയം ....എന്‍ മൗനം... x 2

മിഴികളാലേ ഞാന്‍ പകര്‍ന്നു നല്‍കി
ആര്‍ദ്രം ഒരായിരം സ്വപ്‌നങ്ങള്‍ ( 2 )

പിടക്കുന്നോരിമകളില്‍ കോര്‍ത്ത്‌വച്ചു ഞാന്‍ ( 2 )
നിനക്കായി വിടരുമീ പ്രണയം ...എന്‍ മൗനം

മൗനം നിറയെ പ്രണയം...
എന്‍ മൗനം ....എന്‍ പ്രണയം

വിരല്‍തുമ്പില്‍ തൂവലാല്‍ താഴുകിടാം ഞാന്‍
വൈകാതെന്‍ ചാരെ നീ അണയൂ ...( 2 )

ജന്മാന്തരങ്ങളില്‍ അലിഞ്ഞുചേരും ( 2 )
നമുക്കായ് വിടരുമീ പ്രണയം ...എന്‍ മൗനം

മൗനം നിറയെ പ്രണയം...
എന്‍ മൗനം ....എന്‍ പ്രണയം ( 2 )

വാക്കുകളില്ലാതെ നോക്കില്‍ മാത്രം ( 2 )
നിറയുന്ന മധുരമീ പ്രണയം ....എന്‍ മൗനം... x 2 ..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ