കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..
ഈണം മുഴങ്ങും പഴംപ്പാട്ടില്‍ മുങ്ങി...
മറുവാക്കുകേള്‍ക്കാന്‍ കാത്തു നില്കാതെ പൂത്തുമ്പിയെന്തേ മറഞ്ഞു..
എന്റെ പുള്ളോര്‍ക്കുടം പോലെ തേങ്ങി !!
ഉണ്ണിക്കിടാവിന്നു നല്‍കാന്‍ അമ്മ നെഞ്ചില്‍ പാലാഴിയേന്തി..
ആയിരം കൈനീട്ടിനിന്നു സൂര്യ താപമായ് താതന്റെ ശോകം..
വിട ചൊല്ലവേ നിമിഷങ്ങളില്‍ ജലരേഖകള്‍വീണലിഞ്ഞു ...
കതനങ്ങളില്‍ തുണയാകുവാന്‍ വേരുതെയൊരുങ്ങുന്ന മൌനം
ദൂരേ പുള്ളോര്‍ക്കുടം പോലെ തേങ്ങി ..!!
ഒരു കുഞ്ഞു പാട്ടായി വിതുമ്പി മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു..
ആരെയോ തേടിപ്പിടഞ്ഞു കാറ്റുമൊരുപാടുനാളായലഞ്ഞു...
പൂന്തെന്നലില്‍ പൊന്നോളമായ് ഒരുപാഴ്ക്കിരീടം മറഞ്ഞു...
കനിവേകുമീ വെണ്മേഘവും മഴനീര്‍ക്കിനാവായ് മറഞ്ഞു..
ദൂരേ പുള്ളോര്‍ക്കുടം പോലെ വിങ്ങി...!!

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം ഇനി ഓര്‍മകളില്‍....
മറുപടിഇല്ലാതാക്കൂ