എന്തോ മൊഴിയുവാന്‍ ഉണ്ടാകുമീ
മഴയ്ക്കെന്നോട് മാത്രമായി .
ഏറെ സ്വകാര്യമായി ...
സന്ധ്യതൊട്ടേ വന്ന് നില്‍ക്കുയാണവള്‍ .
എന്റെ ജനാലതന്നരുകില് .
ഇളം കുങ്കുമ കാറ്റിന്റെ ചിറകില്‍ .
( എന്തോ മൊഴിയുവാന്‍...
പണ്ട് തൊട്ടേ എന്നോടിഷ്ടമാണെന്നാവാം
പാട്ടില്‍ പ്രിയമെന്നുമാവം .
എന്നോ പഠിച്ചു മറന്ന രാഗങ്ങളെ
പിന്നെയും ഓര്മ്മിക്കയാവാം .
ആര്‍ദ്ര മൗനവും വചാലമാവാം ..
മുകില്‍ മുല്ല പൂക്കുന്ന മാനത്തെ കുടിലിന്റെ
തളിര് വാതില്‍ ചാരെ വരുമ്പോള്‍ ,
മറ്റാരും കണ്ടില്ലെന്നവാം .
എനിക്കവള് ഇഷ്ടം തരാന്‍ വന്നതാവാം .
പ്രിയപ്പെട്ടവള്‍ എന്‍ ജീവനാകാം.
( എന്തോ മൊഴിയുവാന്‍...
ഞാന്‍ തന്നെ മോഹിച്ചു വാഴുന്നോരീ മണ്ണില്‍
താനെ ലയിക്കുവാനാകാം .
എന്‍ മാറില്‍ കൈചെര്‍ത്തു ചേര്‍ന്നുറങ്ങാനാവാം .
എന്റെതായി തീരുവാനാകാം .
സ്വയം എല്ലാം മറക്കുവാനാകാം .
നിത്യമാം ശാന്തിയില്‍ നാമുറങ്ങുന്നേരം
എത്രയോ രാവുകള്‍ മായാം .
ഉറ്റവര്‍ വന്നു വിളിച്ചലുണരുന്ന
മറ്റൊരു ജന്മത്തിലാവാം .
അന്ന് ഉറ്റവള്‍ നീ തന്നെയാവാം
അന്ന് മുറ്റത്ത് പൂമഴയാവാം
അന്ന് മുറ്റത്ത് പൂമഴയാവാം ....
ഓര്‍മയുടെ വെള്ളിനാരുകള്‍ പെയ്തിറങ്ങിയ
മറുപടിഇല്ലാതാക്കൂമഴയെന്റെ മുഖത്ത് കണ്ണുനീര്തുള്ളികള് തീര്‍ത്തു.
ഇനി ചെറു ചാലുകള്‍ മാത്രമവശേഷിപ്പിച്ചു
അവ മാഞ്ഞുപോകും ....
പിന്നെ ഞാനീ മണ്ണില്‍ വീണ്
മഴയില്‍ അലിഞ്ഞില്ലതാകും ..!!
മഴയെ സ്നേഹിക്കുന്നവര്‍ക്കും ......
ആ കവിതയ്ക്കായി
കാതോര്ത്തിരിക്കുന്നവര്ക്കുമായി ....!