2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച

എന്തോ മൊഴിയുവാന്‍ ഉണ്ടാകുമീ മഴയ്ക്കെന്നോട് മാത്രമായി .





എന്തോ മൊഴിയുവാന്‍ ഉണ്ടാകുമീ 
മഴയ്ക്കെന്നോട് മാത്രമായി .
ഏറെ  സ്വകാര്യമായി ...
സന്ധ്യതൊട്ടേ വന്ന് നില്‍ക്കുയാണവള്‍ .
എന്‍റെ ജനാലതന്നരുകില്‍ .
ഇളം കുങ്കുമ കാറ്റിന്‍റെ  ചിറകില്‍ .
( എന്തോ മൊഴിയുവാന്‍...

പണ്ട് തൊട്ടേ എന്നോടിഷ്ടമാണെന്നാവാം 
പാട്ടില്‍ പ്രിയമെന്നുമാവം .
എന്നോ പഠിച്ചു മറന്ന രാഗങ്ങളെ 
പിന്നെയും ഓര്‍മ്മിക്കയാവാം .
ആര്‍ദ്ര  മൗനവും വചാലമാവാം ..

 മുകില്‍ മുല്ല പൂക്കുന്ന മാനത്തെ കുടിലിന്‍റെ  
തളിര്‍ വാതില്‍ ചാരെ വരുമ്പോള്‍ ,
മറ്റാരും കണ്ടില്ലെന്നവാം .
എനിക്കവള്‍ ഇഷ്ടം തരാന്‍ വന്നതാവാം .
പ്രിയപ്പെട്ടവള്‍ എന്‍ ജീവനാകാം.
( എന്തോ മൊഴിയുവാന്‍...

ഞാന്‍ തന്നെ മോഹിച്ചു വാഴുന്നോരീ മണ്ണില്‍
താനെ ലയിക്കുവാനാകാം .
എന്‍ മാറില്‍ കൈചെര്‍ത്തു ചേര്‍ന്നുറങ്ങാനാവാം . 
എന്‍റെതായി  തീരുവാനാകാം .
സ്വയം എല്ലാം മറക്കുവാനാകാം .

നിത്യമാം ശാന്തിയില്‍ നാമുങ്ങുന്നേരം 
എത്രയോ രാവുകള്‍ മായാം .
ഉറ്റവര്‍ വന്നു വിളിച്ചലുരുന്ന 
മറ്റൊരു  ജന്മത്തിലാവാം .
അന്ന് ഉറ്റവള്‍  നീ തന്നെയാവാം 
അന്ന് മുറ്റത്ത്‌ പൂമഴയാവാം 
അന്ന് മുറ്റത്ത്‌ പൂമഴയാവാം ....

1 അഭിപ്രായം:

  1. ഓര്‍മയുടെ വെള്ളിനാരുകള്‍ പെയ്തിറങ്ങിയ
    മഴയെന്റെ മുഖത്ത് കണ്ണുനീര്‍തുള്ളികള്‍ തീര്‍ത്തു.
    ഇനി ചെറു ചാലുകള്‍ മാത്രമവശേഷിപ്പിച്ചു
    അവ മാഞ്ഞുപോകും ....
    പിന്നെ ഞാനീ മണ്ണില്‍ വീണ്
    മഴയില്‍ അലിഞ്ഞില്ലതാകും ..!!

    മഴയെ സ്നേഹിക്കുന്നവര്‍ക്കും ......
    ആ കവിതയ്ക്കായി
    കാതോര്‍ത്തിരിക്കുന്നവര്‍ക്കുമായി ....!

    മറുപടിഇല്ലാതാക്കൂ