കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ തോണി..
അലയും കാറ്റിലുലയും രണ്ടുകരയും ദൂരെദൂരെ .
മനസ്സിലെ ഭാരം പങ്കുവയ്ക്കുവാനും
കൂടെയില്ലോരാളും കൂട്ടിനുവേറെ ..
( കണ്ണീര്‍ക്കായലിലേതോ ..
ഇരുട്ടിലങ്ങോതൊകോണില്‍ നാലഞ്ചു നക്ഷത്രങ്ങള്‍
കാവല്‍ വിളക്കെന്നോണം കാണാമെന്നാലും .
കറുപ്പെഴും മേഖക്കീറില്‍ വീഴുന്ന മിന്നല്‍ചാലില്‍
രാവിന്‍റെ ശാപം തെല്ലും തീരില്ലെന്നാലും.
തിരക്കൈയിലാടി തീരങ്ങള്‍ തേടി -
ദിശയറിയാതെ കാതോര്‍ത്തു നില്പൂ ..
കടല്‍പ്പക്ഷി പാടും, പാട്ടൊന്നു കേള്‍പ്പാന്‍.
( കണ്ണീര്‍ക്കായലിലേതോ ..
ചുഴിതിരയ്ക്കുള്ളില്‍ ചുറ്റും ജീവന്‍റെ ആശാനാളം
കാറ്റിന്‍റെ കൈകള്‍ കെട്ടും യാമങ്ങള്‍ മാത്രം.
വിളമ്പുവാനില്ലെന്നാലും നോവിന്‍റെ മണ്‍പാത്രങ്ങള്‍
ദാഹിച്ച നീരിനൂഴം തേടുന്നു വീണ്ടും.
വിളിപ്പാട് ചാരെ വീശുന്ന ചീലില്‍ -
കിഴക്കിന്‍റെ ചുണ്ടില്‍ പൂശുന്ന ചേലില്‍
അടുക്കുന്നു തീരം, ഇനിയില്ല ദൂരം ..
( കണ്ണീര്‍ക്കായലിലേതോ ..
( കണ്ണീര്‍ക്കായലിലേതോ ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ