അമ്മ (ഓ.എന്‍ .വി കവത ) ഭാഗം .1
അമ്മ (ഓ.എന്‍ .വി കവത ) ഭാഗം .2
ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍ ഒരമ്മ പെറ്റവരായിരുന്നു.
ഒന്‍പതു പേരും അവരുടെ നരിമാരോന്‍പതും ഒന്നിച്ച് വാണിരുന്നു.(2)
കല്ലുകള്‍ ചെത്തിപ്പടുക്കുമാ കൈകള്‍ക്കു കല്ലിനേക്കാള്‍ ഉറപ്പായിരുന്നു-
നല്ല പകുതികള്‍ നാരിമാരോ കല്ലിലെനീരുറവായിരുന്നു..(2)
ഒരു കല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു -
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമി തിമിര്‍പ്പും.(2)
ഒരു കിണര്‍കിനിയുന്ന നീരാണല്ലോ കോരിക്കുടിക്കാന്‍ കുളിക്കുവാനും .
ഒന്‍പതറകള്‍ വെവ്വേറെ അവര്ക്കന്തിയുറങ്ങാ ന് മാത്രമല്ലോ .
ചെത്തിയ കല്ലിന്‍റെ ചേല് കണ്ടാല്‍ കെട്ടിപ്പടുക്കും പടുത കണ്ടാല്‍ -
അക്കൈവിരുതു പുകഴ്ത്തുമാരും അപ് പുകള്‍ ഏതിനും മീതെയല്ലോ.(2)
കോട്ട മതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവും -
അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേ (2)
ഒന്‍പതും ഒന്‍പതും കല്ലുകള്‍ചെര്‍ന്നൊരു ശില്‍പ്പഭംഗി തളിര്‍ത്തപോലെ,
ഒന്‍പതുകല്‍പ്പണിക്കാരവര്‍ നാരിമാരോന്‍പതും ഒന്നിച്ച് വാണിരുന്നു .(2)
അത് കാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായി
ഒത്തുപതിനെട്ടു കൈകള്‍ വീണ്ടും ഉത്സവമായി ശബ്ദഖോഷമായി. (2)
കല്ലിനും മീതെയായി നൃത്തമാടി കല്ലുളി, കൂടങ്ങള്‍ താളമിട്ടു.(2 )
ചെത്തിയ കല്ലുകള്‍ ചാന്തുതേച്ചു ചേര്‍ത്തുപടുക്കും പടുതയെന്തേ-
ഇക്കുറി വല്ലായ്മയാര്‍ന്നുപോയി ഭിത്തി ഉറക്കുന്നില്ലോന്നുകൊണ്ടും .
ഭിത്തി ഉറക്കുന്നില്ലോന്നുകൊണ്ടും.....(2)
കല്ലുകള്‍ മാറി പടുത്തുനോക്കി കയ്യുകള്‍ മാറി പണിഞ്ഞു നോക്കി .
ചാന്തുകള്‍ മാറ്റി കുഴച്ചു നോക്കി ചാര്‍ത്തുകള്‍ ഒക്കെയും മാറ്റി നോക്കി.
തെറ്റിയതെന്താണ് എവിടെയാവോ ഭിത്തിയുറക്കുന്നീലോ ന്നുകൊണ്ടും.(2)
എന്താണ് പോംവഴിയെന്നൊരോറ്റ ചിന്ത അവരില്‍ പുകഞ്ഞു നില്‍ക്കെ-
വെളിപാടുകൊണ്ടാരോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ് റു ചൊല്ലി.(2)
"ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍ ഒന്നിനെചേര്‍ത്തീ മതില്‍ പടുത്താല്‍
ആ മതില്‍ മണ്ണിലുറച്ചു നില്‍ക്കും ആ ചന്ദ്രതാരമുയര്‍ന്നു നില്‍ക്കും."(2)
ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവര്‍ ഒന്നുപോലെ.(2)
ക്രൂരമാം ഈ ബലിക്കായതില്‍നിന്നാരെ ഒരുവളെ മാറ്റിനിര്‍ത്തും.(2)
കൂട്ടത്തിലേറ്റവും മൂപ്പെഴുന്നോന്‍ തെല്ലോരൂറ്റതോടപ്പോള്‍ പറഞ്ഞുപോയി.(2)
"ഇന്നുച്ചനേരത്ത് കഞ്ഞിയുമായ് വന്നെത്തിടുന്നവള്‍ ആരുമാട്ടെ ,
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീ പണിക്കാര്‍തന്‍ മാനംകാക്കും."(2)
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതുമെയ്യും ഒരു മനസ്സും.(2)
എങ്കിലുമൊന്‍പതുപേരുമപ്പോള്‍ സ്വന്തം വധൂമുഖം മാത്രമോര്‍ത്തു.(2)
അശുഭങ്ങള്‍ ശങ്കിച്ചുപോകയാലോ അറിയാതെ നെടുവീര്‍പ്പുയിര്‍ന്നുപോയി
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഭിത്തിപടുക്കും പണിതുടര്‍ന്നു.
തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടുനിന്നവരും (2)
ഉച്ച വെയിലിന്‍ തിളച്ച കഞ്ഞി പച്ചിലതോറും പകര്‍ന്നതാരോ,
അക്കഞ്ഞി പാര്‍ന്നതിന്‍ ചൂടുതട്ടി പച്ചതലപ്പുകള്‍ ഒക്കെ വാടി.(2)
കഞ്ഞിക്കലവും തലയിലേറ്റി കയ്യാലെ താങ്ങിപ്പിടിച്ചുകൊണ്ടേ-
മുണ്ടകപ്പാട വരമ്പിലൂടെ മുന്നിലെ ചെന്തെങ്ങിന്‍ തോപ്പിലൂടെ -
ചുണ്ടത്തു തുമ്പചിരിയുമായി മണ്ടി കിതച്ചു വരുന്നതാരോ.
മണ്ടി കിതച്ചു വരുന്നതാരോ....(2)
മൂക്കിന്‍റെതുമ്പത്ത് തൂങ്ങിനിന്നു മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പുതുള്ളി.(2)
മുന്നില്‍ വന്നങ്ങനെ നിന്നവളോ മൂത്തയാള്‍ വേട്ടപെണ്ണായിരുന്നു.(2)
ഉച്ചയ്ക്കു കഞ്ഞിയും കൊണ്ടുപോരാന്‍ ഊഴം അവളുടേതായിരുന്നു.(2)
ഒന്‍പതുപേരവര്‍ കല്പ്പണിക്കാ ര്‍ ഒന്‍പതുമെയ്യും ഒരു മനസ്സും.
എങ്കിലും ഏറ്റവും മൂത്തയാളിന്‍ ചങ്കിലൊരു വെള്ളിടി മുഴങ്ങി.(2)
കൊട്ടിയപ്ലാവില മുന്നില്‍വച്ചു ചട്ടിയില്‍ കഞ്ഞിയും പാര്‍ന്നുവച്ചു.
ഒറ്റതൊടുകറി കൂടെവച്ചു ഒന്‍പതുപേര്‍ക്കും വിളംബിവച്ചു.
കുഞ്ഞിനെ തോളില്‍കിടത്തി തന്‍റെകുഞ്ഞിന്‍റെ അച്ഛനടുത്തിരിക്കെ -
ഈ കഞ്ഞിയൂട്ടോടുക്കത്തെയാമെന്ന് ഓര്‍ക്കുവാന്‍ ആ സഖിക്കായതില്ല.(2)
ഓര്‍ക്കപ്പുത്താണനശ്നിപാതം ആര്‍ക്കരിയാമിന്നതിന്‍മുഹൃത്തം.
കാര്യങ്ങളെല്ലാ മറിഞ്ഞവരെ ഈറനാം കണ്ണുതുടച്ചുകൊണ്ടേ -
വൈവശ്യമൊക്കെ അകത്തോതുക്കി കൈവന്ന കയ്പ്പും മധുരമാക്കി.
കൂടെപ്പോറുത്ത പുരുഷനോടും കൂടപ്പിറപ്പുകളോടുമായി -
ഗദ്ഗതത്തോട് പോരുതിടുംപോല്‍ അക്ഷരമോരോന്നു ഒന്നിയോന്നി
അന്ത്യമാം തന്‍അഭിലാഷമപ്പോള്‍ അഞ്ജലീപൂര്‍വ്വം അവള്‍ പറഞ്ഞു.(2)
"ഭിത്തിയുറയ്ക്കാനീപ്പെണ്ണിനെയും ചെത്തിയകല്ലിന്നിടയ്ക്കുനിര്‍ത്തി
കേട്ടിപ്പടുക്കുവിന്‍ ഒന്നെനിക്കുണ്ട് , ഒറ്റയോരാഗ്രഹം കേട്ടുകൊള്‍വിന്‍.(2)
കെട്ടിമറയ്ക്കെല്ലെന്‍ പാതിനെഞ്ചം കെട്ടിമറയ്ക്കല്ലേ എന്‍റെ കയ്യും.
എന്‍റെ പൊന്നോമന കേണിടുമ്പോള്‍ എന്‍റെ അടുത്തേക്ക് കൊണ്ടുപോരൂ.
ഈക്കയ്യാല്‍ കുഞ്ഞിനെയേറ്റുവാങ്ങി ഈ മുലയൂട്ടാന്‍ അനുവദിക്കൂ" .
ഏതുകാറ്റുമെന്‍ പാട്ടുപാടുന്നു ഏതുമണ്ണിലും ഞാന്‍മടയ്ക്കുന്നു.(2)
മണ്ണളന്നു തിരിച്ചു കോല്‍നാട്ടി മന്നരായി മധിച്ചവര്‍ക്കായ് -
ഒന്‍പതുകല്‍പ്പണിക്കാര്‍ പടുത്ത 'വന്‍പിയെന്നോരാ കോട്ടതന്മുന്നില്‍
ഇന്ന് കണ്ടേന്‍ ആ പെണ്ണിന്‍ അപൂര്‍ണസുന്ദരമായ വെണ്‍ശിലാശില്‍പം.(2)
എന്തിനോവേണ്ടി നീട്ടിനില്‍ക്കുന്ന ചന്തമോലുന്നോരാ വലംകയ്യും
ഞെട്ടില്‍നിന്നു പാല്‍ത്തുള്ളികള്‍ ഊറുംമട്ടിലുള്ളോരാം നഗ്നമാംമാറും
കണ്ടുണര്‍ന്നെന്‍റെ ഉള്ളിലെ പയ്തല്‍ "അമ്മ" "അമ്മ'യെന്നാര്‍ത്തു നില്‍ക്കുന്നു.(2)
( One of the great evng in my life.....
with Jnanpith ( the highest literary award in India ) winner poet & liricist Prof.Dr.ONV kuruppu @ Sharjah International Book Fair 2010..).
with Jnanpith ( the highest literary award in India ) winner poet & liricist Prof.Dr.ONV kuruppu @ Sharjah International Book Fair 2010..).

hridayam niranja onam aashamsakal........
മറുപടിഇല്ലാതാക്കൂജയരാജ് മാഷേ ..ഓണശംസകള്‍ക്ക് നന്ദി....
മറുപടിഇല്ലാതാക്കൂഓണത്തിന് ശേഷവും സമൃദ്ധിയും സന്തോഷവും വളരട്ടെ !കവിതയെപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ല...
ഗ്രമാഫോണിനെക്കുറിച്ചും...
( ഇഷ്ടായില്ല എന്നുണ്ടോ...?? )