പാട്ടില്‍ ഈ പാട്ടില്‍ ഇനിയും നീ ഉണരില്ലേ.
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ.
പനിനീര്‍ പൂക്കള്‍ ചൂടി രാവുറങ്ങിലില്ലേ.
എന്‍ നെഞ്ചിലൂറും ഈ പാട്ടില്‍ ...
ഇനിയും നീ ഉണരില്ലേ ....
സാഗരം മാറിലേറ്റും കതിരോന്‍ വീണെരിഞ്ഞു.
കാതരേ നിന്‍റെ നെഞ്ചില്‍ എരിയും സൂര്യനാരോ.
കടലലതുളു നിറമാര്‍ന്നു നിന്‍ -
കവിളിളുമരുണിമ പൂത്തുവോ.
പ്രണയമോരസുലഭ മധുരമാം.. നിര്‍വൃതി.
ഒഴുകും പാട്ടില്‍ ഈ പാട്ടില്‍ ഇനിയും നീ ഉണരില്ലേ..
ആയിരം പോന്മയൂരം കടലില്‍ നൃത്തമാടും.
ആയിരം ജ്വാലയായി കതിരോന്‍ കൂടെയാടും.
പകലോളി ഇരവിനെ വേള്‍ക്കുമീ -
പുകിലുകള്‍ പറവകള്‍ വാഴ്ത്തിടാം.
പ്രണയമോരസുലഭ മധുരമാം നിര്‍വൃതി.
ഒഴുകും പാട്ടില്‍ ഈ പാട്ടില്‍ ഇനിയും നീ ഉണരില്ലേ..
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ.
പനിനീര്‍ പൂക്കള്‍ ചൂടി രാവുറങ്ങിലില്ലേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ