2011 ഓഗസ്റ്റ് 28, ഞായറാഴ്‌ച

ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു...



ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു
പ്രണയം ഒഴുകും പുഴയാണെന്ന്.... ( 2 )
ഒഴുക്കില്‍ നീയറിഞ്ഞു തണുപ്പില്‍ നീയറിഞ്ഞു 
പുഴയെന്‍ കൊലുസിന്‍ ചിരിയാണെന്ന് ...( 2 )
( ഒരിക്കല്‍ ...

ചിലപ്പോള്‍ ഞാന്‍ കൊതിക്കും ഒളിച്ചു ഞാന്‍ കൊതിക്കും 
നീയെന്‍ അരയെന്ന കളിയാണെന്ന്...
കളിയാടി നീ നടക്കും പലകുറി നീ മറക്കും 
ഞാനോ കടവത്ത്‌ തനിച്ചാണെന്ന്  ( 2 )
( ഒരിക്കല്‍ ...

പിണങ്ങും നീ പറഞ്ഞോ...കിണുങ്ങും നീ മോഴിഞ്ഞോ ..
മെല്ലെ ഇനങ്ങണോ മനസ്സുണ്ടെന്നു 
കടവത്ത്‌ ഞാന്‍ അണഞ്ഞു അരികത്തു ഞാന്‍ അറിഞ്ഞു 
നിനക്കെന്നെ മറക്കാനോ കഴിയില്ലെന്ന് ..( 2 ) 
( ഒരിക്കല്‍ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ