2011 ഓഗസ്റ്റ് 28, ഞായറാഴ്‌ച

പിന്നെയും പിന്നെയും...

പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ
പടികടന്നെത്തുന്ന പദനിസ്വനം.  ( 2 )
പിന്നെയും പിന്നെയും ആരോ നിലാവത്ത് 
പൊന്‍വേണുവൂതുന്ന മൃതുമന്ത്രണം.
( പിന്നെയും പിന്നെയും.....

പുലര്‍നിലാ ചില്ലയില്‍ കുളിരിടും മഞ്ഞിന്‍റെ
പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം .
അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍ 
അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം.
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്‍റെ 
ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം. ( 2 )
താനെ തുറക്കുന്ന ജാലകചില്ലില്‍ നിന്‍
തേന്‍ നിഴല്‍ ചിത്രം തെളിഞ്ഞതാവാം .
പിന്നെയും പിന്നെയും ആരോ...ആരോ...

തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍ 
നെറുകയില്‍ തൊട്ടതാവാം.
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍ 
കുസൃതിയാല്‍ മൂളിപ്പറന്നതാവാം.
അണിനിലാ തിരിയിട്ട മണിവിളക്കായ്‌ മനം
അഴകോടെ മിന്നി തുടിച്ചതാവാം (2 )
ആരും കൊതിക്കുന്നോരാള്‍ വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം ...
( പിന്നെയും പിന്നെയും.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ