ജൂണിലെ നിലാമഴയില്‍ നാണമായി നനഞ്ഞവളെ
ഒരു ലോലമാം നാരു തുള്ളിയായ് ...
നിന്‍റെ നെറുകിലുരുകുന്നതെന്‍ ഹൃദയം .
പാതി ചാറും നിന്‍റെ കണ്ണിന്‍ നീലജാലകാമോ
മാഞ്ഞുപോകും മാരിവില്ലിന്‍ മൌനഗോപുരമോ
പ്രണയം തുളുമ്പുമോര്‍മയില്‍ വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നില്‍ക്കുമഴകേ നീ എനിക്ക് പുണരാന്‍ മാത്രം
നീ മയങ്ങും മഞ്ഞുകൂടെന്‍ മൂക മാനസമോ..
നീ തലോടും നേര്‍ത്ത വിരലില്‍ സൂര്യമോതിരമോ .
ഇതളായ് വിരിഞ്ഞ പൂവുപോല്‍
ഹൃദയം കവര്‍ന്നു തന്നു നീ
ഉരുമ്മി നില്‍ക്കുമുയിരെ നീ എനിക്ക് മുകരാന്‍ മാത്രം ...
ജൂണിലെ നിലാമഴയില്‍.. മഴയില്‍ ..
മഴയില്‍ ..മഴയില്‍.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ