രാവിന്‍ നിലാകായല്‍ ഓളം തുളുമ്പുന്നു.
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാവുന്നു .
പള്ളിത്തേരില്‍ നന്നെക്കാണാന്‍
വന്നെത്തുന്നു വെള്ളിത്തിങ്കള്‍.
രജനീ ഗീതങ്ങള്‍ പോലെ....
വീണ്ടും കേള്‍പ്പൂ ...സ്നേഹ വീണാനാദം..
അഴകിന്‍ പൊന്‍തൂവലില്‍ നീയെന്‍
കവിതയോ .. പ്രണയമോ ...
( രാവിന്‍ നിലാകായല്‍.....
ഓലതുമ്പില്‍ ഓലഞ്ഞാലി തേങ്ങി വിരഹാര്‍ധ്രം.
ഓടകൊമ്പില്‍ ഓളംതുള്ളി കാറ്റിന്‍ കുരലാരം.
നീയെവിടെ .... നീയെവിടെ ....
ചയിത്രരാവിന്‍ ഓമലാളെ പോരൂ ...നീ ...
( രാവിന്‍ നിലാകായല്‍.....
പീലിക്കാവില്‍ വര്‍ണ്ണം പെയ്തു.
എങ്ങും പൂമഴയായ് ...
നിന്നെത്തേടി നീലാകാശം മിന്നി പൊന്‍താരം.
ഇനി വരുമോ....ഇനി വരുമോ....
ശ്യാമസന്ധ്യാ രാഗമേ എന്‍ മുന്നില്‍.. നീ ..
( രാവിന്‍ നിലാകായല്‍.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ