എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു ..
അത്രമേല്‍ ഇഷ്ടമായി നിന്നെയെന്‍ പുണ്യമേ...ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍ ..
എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു.
എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു.
അത്രമേല്‍ ഇഷ്ടമായി നിന്നെയെന്‍ പുണ്യമേ.
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍.
(എത്രയോ....
കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാര്‍ദ്രമേതോ സ്വകാര്യം.
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറന്‍ നിലാവിന്‍ പരാകം.
എന്നെന്നും നിന്‍ മടിയിലെ പൈതലായി
നീ മൂളും പാട്ടിലെ പ്രണയമായി
നിന്നെയും കാത്തു ഞാന്‍ നില്‍ക്കവേ.
(എത്രയോ....
പൂവിന്‍റെ നെഞ്ചില്‍ തെന്നല്‍ മേയും
പൂര്‍ണേന്ദു പെയ്യും വസന്തം.
മെയ്‌മാസ രാവില്‍ പൂക്കും മുല്ലേ
നീ തന്നു തീരാസുഗന്ധം.
ഈ മഞ്ഞും എന്‍ മിഴിയിലെ മൌനവും
എന്‍ മാറില്‍ നിറയുമീ മോഹവും.
നിത്യമാം സ്നേഹമായ് തന്നു ഞാന്‍.
(എത്രയോ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ