പാതിരാ മയക്കത്തില്‍ പാട്ടൊന്നു കേട്ടെന്‍
പല്ലവി പരിചിതമല്ലോ.
ഉണര്‍ന്നപ്പോള്‍ ആ സന്ദ്രഗാനം നിലച്ചു
ഉണര്‍ത്തിയ രാക്കുയിലെവിടെ , എവിടെ ?
( പാതിരാ മയക്കത്തില്‍.....
പഴയ പൊന്നോണത്തിന് പൂവിളിയുയരുന്നു
പാതി തുറക്കുമെന് സ്മൃതിയില്‍ ( 2 )
നാദങ്ങള്‍ക്കിടയില്‍ വേറിട്ടു നില്ക്കുമാ-
നാദം ഇതുതന്നെ അല്ലേ.
കുയിലായ് മാറിയ കുവലയലോചനെ
ഉണര്‍ത്തുപാട്ടായി എന്നോ വീണ്ടും നീ
ഉണര്‍ത്തുപാട്ടായി എന്നോ വീണ്ടും.
( പാതിരാ മയക്കത്തില്‍....
പഴയൊരുത്രാടത്തിന്‍ പൂവെട്ടം കവിയുന്നു
പാട്ട് മണക്കുമെന്‍ മനസ്സില്‍ ( 2 )
ദീപങ്ങള്‍ക്കിടയില്‍ വേറിട്ടുനില്‍ക്കുമാ
ദീപം നിന് മുഖമല്ലേ
പക്ഷിയായ് മാറിയൊരാദ്യനുരാഗമേ
പക പോലും പാട്ടാക്കിയോ നീ
പക പോലും പാട്ടാക്കിയോ നീ
നിന്റെ പകപോലും പാട്ടാക്കിയോ നീ .
( പാതിരാ മയക്കത്തില്‍.....
ആശംസകള്‍ നേരുന്നു ഈ സംഗീത ചക്രവര്‍ത്തിക്ക്
ഗന്ധര്‍വ സംഗീതത്തിന് 50 വയസ്സ് :
യേശുദാസിന്റെ ആദ്യഗാനാലാപനത്തിന് നവംബര്‍ 14-ന് അമ്പത് വര്‍ഷം തികയുന്നു...( ജാതിഭേദം മതദ്വേഷം എന്ന ശ്ലോകത്തിലായിരുന്നു തുടക്കം. പിന്നെ, ശാന്താ പി. നായര്‍ക്കൊപ്പം അറ്റന്ഷന് പെണ്ണേ എന്ന യുഗ്മഗാനവും. ചിത്രം കാല്പാടുകള്. )

പാതിരാ മയക്കത്തില്‍ മനോഹരമായിരിക്കുന്നു.... കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനം... ഹൃദയ രാഗങ്ങള്‍ കേള്‍ക്കാന്‍ ഇനിയും കൊതിയോടെ കാത്തിരിക്കുന്നു...
മറുപടിഇല്ലാതാക്കൂ