ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാന്‍
ആ മരതണലില്‍ ഉറങ്ങാന്‍.
ഇനിയും കാതോര്‍ത്തു ദൂരെനില്ക്കാം ഞാന്‍
പ്രിയനേ നിന് വിളി കേള്‍ക്കാന്‍ .
വൃചിക കാറ്റുപോല്‍ എന്നെ തലോടിയാല്‍
പിച്ചക പൂവായി ഉണരാം ഞാന്‍
കൊച്ചരി പ്രാവായ് പറക്കാം.
ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാന്‍
ആ മരതണലില്‍ ഉറങ്ങാന്‍.
അമ്മ നിലാവിന്റെ കണ്ണാടി നോക്കി ഞാന്‍
നിന് സ്നേഹഹൃദയം കണ്ടുവെങ്കില്‍ -
ആ നന്മയാം കടലിന്റെ അക്കരെ തെളിയുന്ന
ഉണ്മയാം വെന്മയെന്നില് തുളുംബിയെങ്കില്‍
പുഞ്ചിരി പുലര് വെയില് ചിറകിന്റെ ചോട്ടില് ഞാന്‍
സങ്കടം മറന്നൊന്നു ഇരുന്നേനെ
ഞാന്‍ നിന്റെ പെണ്ണായി കഴിഞ്ഞേനെ.
ഇനിയും ..ഇനിയും ...
ഇനിയും കാതോര്‍ത്ത് ദൂരെ നില്ക്കാം ഞാന്‍
ഇനിയും കാതോര്‍ത്ത് ദൂരെ നില്ക്കാം ഞാന്‍
പ്രിയനേ നിന് വിളി കേള്‍ക്കാന്‍
മഞ്ഞല മറയിട്ട മനസ്സിന്റെ മുറ്റത്ത്
മുത്തശ്ശി മേഖം പെയ്തുവെങ്കില്‍
നിന് അമ്പിളിപ്പെണ്ണിന് താരകതരികള്ക്കും
ഇത്തിരി സ്നേഹമുണ്ണാന്‍ കഴിഞ്ഞുവെങ്കില്‍
ചന്ദന തിരിപോലെന് നൊമ്പരം എരിയവേ
എങ്ങും സുഗന്ധം പരന്നേനെ.
നീ എന്റെ സ്വന്തമായി തീര്‍ന്നേനെ ..
ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാന്‍
ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാന്‍
ആ മരതണലില്‍ ഉറങ്ങാന്‍.
വൃചിക കാറ്റുപോല്‍ എന്നെ തലോടിയാല്‍
പിച്ചക പൂവായി ഉണരാം ഞാന്‍
കൊച്ചരി പ്രാവായ് പറക്കാം.
ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാന്‍
ആ മരതണലില്‍ ഉറങ്ങാന്‍
ഇനിയും കാതോര്‍ത്തു ദൂരെനില്ക്കം
പ്രിയനേ നിന് വിളി കേള്‍ക്കാന്‍ ...
-----------------------------------------------------------------------------------
ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാന്‍
ആ മരതണലില്‍ ഉറങ്ങാന്‍.
ഇനിയും കാതോര്‍ത്തു ദൂരെനില്ക്കാം ഞാന്‍
അച്ഛന്റെ പിന്‍വിളി കേള്‍ക്കാന്‍ .
വൃചിക കാറ്റുപോല്‍ എന്നെ തലോടിയാല്‍
പിച്ചക പൂവായി ഉണരാം ഞാന്‍
കൊച്ചരി പ്രാവായ് പറക്കാം.
ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാന്‍
ആ മരതണലില്‍ ഉറങ്ങാന്‍.
അമ്മ നിലാവിന്റെ കണ്ണാടി നോക്കി ഞാന്‍
അച്ഛന്റെ ഹൃദയം കണ്ടുവെങ്കില്‍ -
ആ നന്മയാം കടലിന്റെ അക്കരെ തെളിയുന്ന
ഉണ്മയാം വെന്മയെന്നില് തുളുംബിയെങ്കില്‍
പുഞ്ചിരി പുലര് വെയില് ചിറകിന്റെ ചോട്ടില് ഞാന്‍
സങ്കടം മറന്നൊന്നു ഇരുന്നേനെ
അച്ഛന്റെ കുഞ്ഞായി മയങ്ങിയേനെ
ഇനിയും ..ഇനിയും ...
ഇനിയും കാതോര്‍ത്ത് ദൂരെ നില്ക്കാം ഞാന്‍
ഇനിയും കാതോര്‍ത്ത് ദൂരെ നില്ക്കാം ഞാന്‍
അച്ഛന്റെ പിന്‍വിളി കേള്‍ക്കാന്‍
മഞ്ഞല മറയിട്ട മനസ്സിന്റെ മുറ്റത്ത്
മുത്തശ്ശി മേഖം പെയ്തുവെങ്കില്‍.
എന്‍ അമ്പിളിപ്പെണ്ണിനും താരകതരികള്ക്കും
ഇത്തിരി സ്നേഹമുണ്ണാന്‍ കഴിഞ്ഞുവെങ്കില്‍
ചന്ദന തിരിപോലെന് നൊമ്പരം എരിയവേ
എങ്ങും സുഗന്ധം പരന്നേനെ.
അച്ഛനെന്‍ സ്വന്തമായി തീര്‍ന്നേനെ ..
ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാന്‍
ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാന്‍
ആ മരതണലില്‍ ഉറങ്ങാന്‍.
വൃചിക കാറ്റുപോല്‍ എന്നെ തലോടിയാല്‍
പിച്ചക പൂവായി ഉണരാം ഞാന്‍
കൊച്ചരി പ്രാവായ് പറക്കാം.
ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാന്‍
ആ മരതണലില്‍ ഉറങ്ങാന്‍
ഇനിയും കാതോര്‍ത്തു ദൂരെനില്ക്കം
അച്ഛന്റെ പിന്‍വിളി കേള്‍ക്കാന്‍..
അച്ഛന്റെ പിന്‍വിളി കേള്‍ക്കാന്‍ കൊതിക്കുന്നവര്‍ക്കായി
മറുപടിഇല്ലാതാക്കൂഒപ്പം.... പ്രിയതമയുടെ /പ്രിയതമന്റെ വിളിക്കായി കാതോര്ത്തിരിക്കുന്നവര്ക്കും