2012 ജനുവരി 29, ഞായറാഴ്‌ച

മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍




മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍

തണുവായി പെയ്തിടും കനവായ് തോര്‍ന്നിടും.
വെണ്‍ശങ്കിലെ ലയഗാന്ധര്‍വമായി നീയെന്‍റെ സാരങ്കിയില്‍
ഇതളിടും നാണത്തിന്‍ തേന്‍തുള്ളിയായ്
കതിരിടും മോഹത്തിന്‍ പോന്നോളമായ്....
( മഴനീര്‍ തുള്ളികള്‍...

രാമേഖം പോല്‍ വിണ്‍താരം പോല്‍ 
നീയെന്തേ അകലെ നില്പൂ 
കാതരേ നിന്‍ ചുണ്ടിലെ സന്ധ്യയില്‍ അലിഞ്ഞിടാം
വിരിയും ചന്ദ്രലേഖയെന്തിനോ
കാത്തു നിന്നെന്നോര്‍ത്തു ഞാന്‍ ..
( മഴനീര്‍ തുള്ളികള്‍...

തൂമഞ്ഞിലെ വെയില്‍ നാളം പോല്‍ 
നിന്‍ കണ്ണില്‍ എന്‍ ചുംബനം
തൂവലായ് പൊഴിഞ്ഞോരീ ആര്‍ദ്രമാം നിലാക്കുളിര്‍
അണയും ഞാറ്റു വേലയെന്തിനോ
ഒരു മാത്ര കാത്തെന്നോര്‍ത്തു ഞാന്‍
( മഴനീര്‍ തുള്ളികള്‍...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ