2011 ജൂലൈ 16, ശനിയാഴ്‌ച

ഒരു സുഗതകുമാരി ടീച്ചര്‍ കവിത



എന്‍റെ വഴിയിലെ വെയിലിനും നന്ദി 
എന്‍റെ ചുമലിലെ ചുമടിനും നന്ദി 
എന്‍റെ വഴിയിലെ തണലിനും 
മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി 

വഴിയിലെ കൂര്‍ത്ത നോവിനും നന്ദി 
മിഴി  ചുവപ്പിച്ച സൂര്യനും നന്ദി 
നീളുമീ വഴി ചുമടുതാങ്ങി തന്‍ തോളിനും 
വഴിക്കിണറിനും നന്ദി 

നീട്ടിയൊരു കൈകുമ്പിളില്‍ ജലം
വാര്‍ത്ത് തന്ന നിന്‍ കനിവിനും നന്ദി ( 2 )
ഇരുളിലെ ചതി കുണ്ടിനും 
പോയോരിരവിലെ നിലാ കുളിരിനും നന്ദി 
വഴിയിലെ കൊച്ചു കാട്ടുപൂവിനും 
മുകളിലെ കിളിപ്പാട്ടിനും നന്ദി 
മിഴിയില്‍ വറ്റാത്ത കണ്ണുനീരിനും 
ഉയിരുണങ്ങാത്ത അലിവിനും നന്ദി 

ദൂരെ ആരോ കൊളുത്തി നീട്ടുമാ  
ദീപവും നോക്കി ഏറെ ഏകയായ്  
കാത്തു വെക്കുവാനോന്നുമില്ലാതെ 
തീര്‍ത്തു  ചൊല്ലുവാന്‍ അറിവുമില്ലാതെ  
പൂക്കളില്ലാതെ പുലരിയില്ലാതെ 
ആര്‍ദ്രമേതോ വിളിക്ക് പിന്നിലായ് 
പാട്ട് മൂളി ഞാന്‍ പോകവേ നിങ്ങള്‍ 
കേട്ടു നിന്നുവോ തോഴരെ നന്ദി ...
നന്ദി...നന്ദി.....

2 അഭിപ്രായങ്ങൾ:

  1. നെല്ലിക്ക ആദ്യം കയിക്കും പിന്നെ മധുരിക്കും ....പക്ഷെ ഗ്രാമഫോണില്‍ എത്തി ആദ്യമേ തന്നെ മധുരിക്കുന്ന കമന്റിട്ട നെല്ലിക്കയ്ക്ക് നന്ദി നന്ദി നന്ദി....

    മറുപടിഇല്ലാതാക്കൂ