2011 ജൂലൈ 12, ചൊവ്വാഴ്ച

ഏകാകികളുടെ ഗീതം ..

രാവിന്‍റെ പാതി യാമാത്തിലൊരുതാരകം രാഗര്‍ദ്രമായ് വന്നുദിക്കും  
മിഴയാലെ മെല്ലെ ഉഴിഞ്ഞുകൊണ്ട് അര്‍ദ്രമായ്‌ മകനെയെന്നെന്നെ വിളിക്കും ( 2 )
അമ്മയോന്നോരുവട്ടം തിരികെ വിളിക്കുവാന്‍ അവസരം കൈവന്നതില്ല 
ആശ്വാസമാണെനിക്കെങ്കിലും ആരാരോ   ആധാരമായുള്ളതോര്‍ത്താല്‍ 
കാര്‍മുകില്‍  മൂടി കനംവെച്ച മാനത്ത്‌ കണ്‍പാര്‍ത്ത്  ഞാനിരുന്നീടും 
നേര്‍മണി  കാറ്റിന്‍റെ കയ്യിലെ കസ്തൂരി നേര്‍ന്നുകൊണ്ടമ്മ വന്നെത്തും 
അത്താഴമുണ്ടുവോ മുത്താഴം വേണമോ മുത്തെ നിനക്കെന്നു കേട്ടാല്‍ 
അത്തലുഴിഞ്ഞതിനാലെയെന്‍ മാനസം നൃത്തം ചവിട്ടാന്‍ തുടങ്ങും  
പക്ഷികള്‍ പാടുന്ന യാമതിലെന്നുമെന്‍ പക്ഷത്തുവന്നമ്മ നില്‍ക്കും  
ഉഷ്ണം പുകയുമെന്‍ ആത്മാവിലവിടുത്തെ ഇഷ്ടം കുളിര്‍മാരി തൂകും
വാത്സല്യ രാസ്നാദി ശിരസില്‍ പകര്‍ന്നമ്മ മടിയില്‍ കിടത്തിതലോടും
അമ്മിഞ്ഞമൊട്ടിലെ  നന്മനുണഞ്ഞുഞാന്‍ ആനന്ദ പാലാഴിനീന്തും 
രാവ്തീരല്ലേ ഉറക്കം വരല്ലേ എന്നായിരം വട്ടം കോതക്കും
മഞ്ഞുപോകല്ലേ  മറന്നുപോകല്ലേ എന്നാക്കാതില്‍ ഞാന്മേല്ലേയോതും  
തായ്മനസ്സിന്റെ വിശുദ്ധ സ്നേഹത്തില്‍ ഞാന്‍ തലോലമാലോലമാടും 
നീലനിലാവിന്‍റെ നിശാവസ്ത്രമമ്മയെന്‍ മേലെ പുതപ്പായി മൂടും 
രാവിന്‍റെ പവിഴ തുരുത്തിലേയ്ക്കൊരുവേള എന്നെയും കൊണ്ടമ്മ പോയി 
ആയിരം താരകള്‍ അരികിലുണ്ടെങ്കിലും ആരുമില്ലെന്നോതി തേങ്ങി
തിരികെ ഈ ഭൂമിയില്‍ കൊണ്ടുവന്നാക്കവി ചിരി അന്യമായി ഞങ്ങള്‍ നിന്നു 
ഒരു പക്ഷെ അമ്മയെ കാണ്മതില്ലെങ്കിലും പരിഭവം വേണ്ടെന്നു ചൊന്നു 
നക്ഷത്ര ജന്മത്തിനായുസ്സു  തീരുവാന്‍ നാലഞ്ചുവത്സരം മാത്രം 
എങ്കിലും ജന്മാര്‍ദ്ധ പുണ്യം പരസ്പരം എകവേ ഈ വേളധന്യം
എകാകികള്‍ ഞങ്ങള്‍ ഏതോ പുരാവൃത സ്നേഹത്തെ അന്വര്‍ത്ഥമാക്കി 
ശോകത്തെ സവ്ഭാഗ്യ മോധമായ്‌ തീര്‍ക്കവെ സ്വസ്തി എണെന്‍ മനം പാടി  
സ്വസ്തി എണെന്‍ മനം പാടി .............

2 അഭിപ്രായങ്ങൾ:

  1. അമ്മയെപ്പോലെ അമ്മ മാത്രം !
    അമ്മയുടെ നെഞ്ചിന്‍റെ ചൂടേറ്റ്....
    അമ്മിഞ്ഞപ്പാലിന്റെ സ്നേഹം ആവോളം നുകര്‍ന്ന് ...
    ആ മടിയിലിരുന്നു വിരലാല്‍ അക്ഷരങ്ങള്‍ കുത്തിക്കുറിച്ച്...
    അമ്മയുടെ വിരല്‍തുമ്പില്‍ പിച്ചവെച്ച് വീണ്ടും നടന്ന്
    ഓര്‍മകളുടെ തീരത്ത് താരട്ടുപാട്ടുകള്‍ കേട്ട് ഇനിയും ഒരുജന്മംകൂടി ...
    ഈ സ്നേഹത്തിന് പകരമായി ഞാനെന്ത് നല്കും....!!
    മാതൃസ്നേഹത്തിന് പകരം നല്‍കാന്‍ മറ്റെന്തിന് കഴിയും ഈ ജന്മം....എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍..!

    മറുപടിഇല്ലാതാക്കൂ
  2. ഇതു കൊള്ളാല്ലോ പരിപാടി..

    മറുപടിഇല്ലാതാക്കൂ