2011 സെപ്റ്റംബർ 8, വ്യാഴാഴ്‌ച

ഓര്‍മയില്‍ ഉണ്ടെനിക്കെന്നുമോണം




ഓര്‍മയില്‍ ഉണ്ടെനിക്കെന്നുമോണം 
ഒമലാളൊത്തൊരു ബാല്യകാലം.( 2 )
പൂക്കളിരുതും കളിച്ചും രസിച്ചുമായ് 
പിന്നിട്ട സ്നേഹ വസന്തകാലം.
( ഓര്‍മയില്‍...

മോഹങ്ങള്‍ പൂവിട്ട മോഹനനാളിലീ-
ഞങ്ങളിരുകരം കോര്‍ത്തിണക്കി ( 2 )
ചിത്ര ശലഭങ്ങളെന്നപോലെന്നാര്‍ത്തി പൂണ്ടെത്ര
പൂവാടികള്‍ തേടിയില്ല 
പൂക്കളിറുത്തും കൊണ്ടാര്‍ത്തു വിളിച്ചുകൊണ്ടെത്ര 
പൂവാടികള്‍ തേടിയില്ല ..
( ഓര്‍മയില്‍...

എന്നോ ഒരിക്കല്‍ ഞാന്‍ അഞ്ചാറു പൂക്കളെന്‍
തോഴിയെ കാണാതെടുത്ത നാളില്‍ ( 2 )
ആട്ടെ എന്നൊരു വാക്കില്‍ പരിഭവം കാട്ടി 
മിണ്ടാതെ മാറി അകന്നു നിന്നു.
എങ്കിലുമന്നു ഞാന്‍ ഓത്തതില്ലെന്‍ സഖി
എന്‍ കരള്‍താരു കവര്‍ന്ന കാര്യം .
( ഓര്‍മയില്‍...



1 അഭിപ്രായം:

  1. കൂട്ടുകാര്‍ക്കെല്ലാം ഐശ്വര്യപൂർണ്ണവും സമ്പൽസമ്യദ്ധിയും സാഹോദര്യവും സന്തോഷവും നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കുന്നു...!!

    മറുപടിഇല്ലാതാക്കൂ